Latest News
Loading...

കൂവത്തോട് ഗ.വ.എൽ പി സ്ക്കൂൾ വാർഷികം




 മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസനം ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വ രൂപിച്ചു കൊണ്ടാണെന്ന് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു. കൂവത്തോട് ഗവൺമെന്റ് എൽ പി സ്കൂൾ വാർഷിക സമ്മേളനം ഉദ്ഘാടനവും സ്കൂളിന് അനുവദിച്ച മൈക്ക് സെറ്റ്, ലാപ് ടോപ്പ്, ടൈൽ പാകി മനോഹരമാക്കിയ മുറ്റം എന്നിവ സ്കൂളിനു സമർപ്പിയ്ക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാജോ പൂവത്താനി. 

 


വാർഡ് മെംബർ ലിസമ്മ ഷാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ പ്രാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജൻ തൊടുകയിൽ തിടനാട് ഗ്രാമ പഞ്ചായത്ത് മെംബർ സ്കറിയ പൊട്ടനാ നിയിൽ,ജോയിസ് ജേക്കബ് പ്രസാദ് കൊണ്ടു പറമ്പിൽ രമ പി.എം.ജോസ് എബിഎന്നിവർ സംസാരിച്ചു.




കുട്ടികളുടെ കലാപരിപടികൾ തകഴി നോവൽ അവാർഡ് ജേതാവായ നോവലിസ്റ്റ് ജോസ് മംഗലശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മീ സ്ട്രസ് മോൺസി സ്വാഗതവും പിടി എ പ്രസി സന്റ് നിഷ ജയ മോൻ നന്ദിയും പറഞ്ഞു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments