Latest News
Loading...

ആരോഗ്യ പരിശോധനയും ബോധവൽക്കരണ ക്ലാസും




മേലുകാവ് ഹെൻറി ബേക്കർ കോളേജ് മേലുകാവ് വിമൻസ് സെൽ അവനികയും KSWDC യു൦ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇടമറുകുമായി സഹകരിച്ച് ഇ രുമാപ്രമറ്റ൦ MDCMS ഹൈസ്ക്കൂൾ ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് ആരോഗ്യ പരിശോധനയും , ബോധവത്കരണ ക്ലാസു൦ നടത്തി. ഫെബ്രുവരി 2024 മാർച്ച് 20 ബുധനാഴ്ച ഉച്ചയ്ക്ക് 2.30pm ന് ആരംഭിച്ച പരിപാടിയിൽ കൗമാരവും ആരോഗ്യപരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസുകൾ നടത്തി. 



ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് .ലാലി സി.ജി. ക്ലാസുകൾ നയിച്ചു. വിമൻസ് സെൽ കോർഡിനേറ്റർ .എലിസബത്ത് ജോസഫ് സ്വാഗതവും ജോയിന്റ് കോർഡിനേറ്റർ . അനീറ്റ എലിസബത്ത് മാനുവൽ നന്ദിയും പറഞ്ഞു. MDCMS ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് .മിനിമോൾ ഡാനിയേൽ , ഹെൽത്ത് ഇൻസ്പെക്ടർ .ഷിബി ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു.





ക്ലാസിനോടനുബന്ധിച്ച് ആരോഗ്യ പരിശോധനയും ഹീമോഗ്ലോബിൻ ചെക്കപ്പും നടത്തി. ഹെൻറി ബേക്കർ കോളേജ് മുൻ വിമൻസ് സെൽ കോർഡിനേറ്ററു൦ കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. ഡിഷ. വി. ജെ.,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.ഷിബി ജോസഫ് , ശ്രീമതി.ഷേർലി ജോസഫ് PHN ,ശ്രീമതി.ദീപ JPHN, ശ്രീമതി.സബിത JHI, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments