Latest News
Loading...

സി.എ.എ നിയമം പിൻവലിക്കും വരെ സമരം തുടരും, യുത്ത് ലീഗ്




 സി.എ.എ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ഫ്രീഡം മാർച്ച് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. രാത്രി 10.30 ന് പുത്തൻപള്ളി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ 100 കണക്കിന് പ്രവർത്തകർ പങ്കളിയായി.


പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ബി. ജെ. പി സർക്കാരിൻ്റെ വർഗ്ഗീയ ധ്രുവീകരണ  നീക്കം അവസാനിപ്പിക്കണം. നാനാജാതി മതസ്ഥർ ഒന്നായി ജീവിക്കുന്ന ഇന്ത്യയുടെ മതേതര സ്വഭാവത്തിൻ്റെ കടക്കൽ കത്തി വെയ്ക്കുന്ന ബി. ജെ. പി സർക്കാരിൻ്റെ  ഭരണഘടന വിരുദ്ധവും മനുഷത്വരഹിതവുമായ സി.എ.എ നി നിയമം പിൻവലിക്കുന്നത് വരെ യൂത്ത് ലീഗ് നിയമപോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിച്ച യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ മാഹീൻ പറഞ്ഞു. 





കെ.എ മുഹമ്മദ് ഹാഷിം . അഡ്വ. വി.പി നാസർ, വി.എം സിറാജ് ..ഹാഷിംപുളിക്കിൽ, സിറാജ്കണ്ടത്തിൽ, നാസർ വെള്ളൂപറമ്പിൽ, അഫ്സൽ വെള്ളൂപ്പറമ്പിൽ, സി.പി ബാസിത്ത്, അൻവർ അലിയാർ, അബ്സാർ മുരിക്കോലി, എന്നിവർ സംസാരിച്ചു, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ഒബി യഹിയാ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ഷിഹാബ് കാട്ടമല സ്വാഗതം പറഞ്ഞു മുനീർ ഹുദാ, മാഹിൻ കടുവാമുഴി ,അൻവർ മുരിക്കോലിൽ, സനീർ ചോക്കോട്ടിൽ, അൽഫാജ് ഖാൻ, അമീൻ മേത്തർ, സിയാദ് കൂവപ്പള്ളി,നാസിം കോന്നച്ചാടത്ത്, ജുനൈദ്, നവാസ്, നാസിം തലപ്പള്ളി ,നെസീ൦, അബ്ദുള്ള മുഹ്സിൻ, കെ.എച്ച് .ലത്തീഫ്, റാസി പുഴക്കര ,റിയാസ് പ്ലാമൂട്ടിൽ ,അമീൻപിട്ടയിൽ,തൽഹത്ത്മാളിയേക്കൽ,അർസൽ കണ്ടത്തിൽ ഫൈസൽമാളിയേക്കൽ എന്നിവർ നേതൃത്വം നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments