Latest News
Loading...

പുസ്തകങ്ങൾ വിതരണം ചെയ്തു



കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. പിതാവ് പറപ്പള്ളിൽ പി.എൻ ഗോപാലകൃഷ്ണൻ സ്മരണാർത്ഥം ജോലി ചെയ്തിരുന്ന സ്കുളിൽ തന്നേ കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങൾ
മകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ഭാരവാഹികളായ പ്രമോദും ഭാര്യ ഷൈനി പ്രമോദും പുസ്തകങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ് സെൽമത്ത് എൻ.എം സ്കുളിനു വേണ്ടി പുസ്തകങ്ങൾ സ്വീകരിച്ചു.

  

ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ യുണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു, പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കൾ ടി.എസ് സ്നേഹാധനൻ, എ.പി പ്രമോദ്, പി.റ്റി.എ പ്രസിഡൻ്റ് അശ്വതി ബിജോ, ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ,
അധ്യാപിക ഷീബ വി.എം എന്നിവർ സംസാരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments