Latest News
Loading...

വേഴാങ്ങാനം പള്ളിയിൽ തിരുനാളിന് കൊടിയേറി




വേഴാങ്ങാനം സെന്റ് ജോസഫ് നവനസ്രത്ത് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകിട്ട് 4.45 ന് വികാരി ഫാദർ ജോൺസൺ പരിയപ്പനാൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 



തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് ,നൊവേന സമാപനം എന്നിവ നടന്നു. പ്രവിത്താനം പള്ളി അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് കുറുപ്പശ്ശേരി കാർമികത്വം വഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴ്ച, ജപമാല പ്രദിക്ഷണം എന്നിവയും നടന്നു.



ശനിയാഴ്ച വൈകിട്ട് 4 30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ചിറ്റാർ പള്ളി വികാരി ഫാദർ സ്കറിയ മോടിയിൽ കാർമികത്വം വഹിക്കും. തുടർന്ന് കിഴക്കൻ മേഖലയിലേക്ക് പ്രദിക്ഷണം, വിവിധ പന്തലുകളിൽ ലദീഞ്ഞ് എന്നിവ നടക്കും. 





പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ ബിഷപ്പ് ഹൗസ് പ്രൊക്റേറ്റർ ഫാദർ ജോസഫ് മുത്തനാട്ട് കാർമികനായിരിക്കും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണം, ഊട്ടു നേർച്ച എന്നിവയും നടക്കും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments