Latest News
Loading...

വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു



 വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി നശിച്ചു.  വൈകിട്ട് ആറു മണിയോടെ വഴിക്കടവ് ചെക്ക് പോസ്റ്റിൻ സമീപമാണ് അപകടമുണ്ടായത്. തീക്കോയിൽ നിന്നും വാഗമണിലേക്ക് സഞ്ചാരിക്കുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ പിൻ ഭാഗത്ത്‌ തീ പിടിക്കുകയായിരുന്നു. 


പിന്നിൽ ഉണ്ടായിരുന്ന വാഹന യാത്രക്കാർ സംഭവം ആദ്യം കണ്ടത്. തുടർന്ന് ജീപ്പിലെ യാത്രക്കാർ വാഹനം നിർത്തി ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. വാഗമണിൽ സ്വകാര്യ കുടിവെള്ള വിതരണ വാഹനമെത്തിയാണ് തീ അണച്ചത്. 




എലപ്പാറ സ്വദേശികളായ സ്റ്റാലിൻ, ഡാനിയൽ, പ്രശാന്ത്, സജിമോൻ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments