Latest News
Loading...

ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്.




കെ.എം .മാണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ. ടി.പി.അഭിലാഷ് ചുമതലയേറ്റു.
കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.


മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്.
ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് ഉണ്ടായിരിക്കേണ്ടത് എന്ന് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞു. 




ദിവസം തോറും ആയിരത്തിൽപരം പേർ ചികിത്സ തേടുന്ന ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരുടേയും പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments