Latest News
Loading...

റബ്ബർ മരങ്ങളിൽ ഗന്ധകം അടിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു




റബർ കൃഷി വ്യാപകമായ തീക്കോയി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഗന്ധകം അടിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷിക്കാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ജനവാസ മേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഗന്ധകം അടിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതിയെ തുടർന്നാണ് യോഗം ചേർന്നത്. 


യോഗ തീരുമാനപ്രകാരം ആൾപ്പാർപ്പുള്ള പ്രദേശങ്ങളിൽ രാവിലെ മൂന്ന് മണി മുതൽ 6 മണി വരെയും ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിൽ രാത്രി 11 മുതൽ രാവിലെ ആറുമണിവരെയും ആണ് ഗന്ധകം അടിക്കാവുന്നത്. ഗന്ധകം അടിക്കുന്നതിനു മുൻപായി പ്രദേശങ്ങളിലുള്ള വീട്ടുകാരെ അറിയിക്കേണ്ടതാണ്. വീടുകളിലെ കിണറുകൾ മൂടിയിടേണ്ടതും വസ്ത്രങ്ങൾ എടുത്തു മാറ്റേണ്ടതുമാണ്. വീടുകളോട് ചേർന്നുള്ള മൂന്നു പന്തി റബ്ബറുകൾ വിട്ട ശേഷം ആകണം ഗന്ധകം അടിക്കേണ്ടത്.




തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടി, വെലത്തുശ്ശേരി, കടുപാറ, വെള്ളികുളം, 30 ഏക്കർ പ്രദേശങ്ങളിൽ ഗന്ധകം അടിക്കുന്നതും ആയി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. ഗന്ധകം അടിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാരിൽ ഒരു ചിലർ നവ കേരള സദസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെസി ജയിംസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ RRV പ്രിൻസിപ്പൽ സയന്റിസ്റ്റ് ഷാജി ഫിലിപ്പ് , ഫീൽഡ് ഓഫീസർ സുരേഷ് കുമാർ , കൃഷി ഓഫീസർ നീന തോമസ്, വൈസ് പ്രസിഡൻറ് മാജി തോമസ്, പഞ്ചായത്ത് അംഗങ്ങളായ രതീഷ് പി എസ് , സിബി, കവിതാ രാജു തുടങ്ങിയവർ പങ്കെടുത്തു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments