മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങ ളിൽ ഒന്നായ പാലാ സെൻ്റ് തോമസ് കോളേജിന് ഓട്ടോണമസ് പദവി നൽകിക്കൊണ്ടുളള അനുമതി യു.ജി.സി.യിൽ നിന്നും ലഭിച്ചു. 1950-ൽ ആരംഭിച്ച സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ നിറവിലെത്തി നിൽക്കുമ്പോഴാണ് കോളേജിൻ്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സ്വയംഭരണ പദവി ലഭിച്ചത്. റീഅക്രഡിറ്റേഷനിൽ A- ലഭിച്ച സെന്റ് തോമസ് കോളേജ് ഇന്ന് മികവിൻ്റെ കേന്ദ്രമാണ്.
പത്തിലേറെ ബഹുനിലമന്ദിരങ്ങ ളുള്ള വിശാലവും ഹരിതാഭവുമായ ക്യാമ്പസാണ് സെൻ്റ് തോമസ് കോളേ ജിന്റെ സവിശേഷത. സുസജ്ജമായ ലൈബ്രറി, ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഓപ്പൺ ജിനേഷ്യം എന്നിവ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടും. 18 ബിരുദ പ്രോഗ്രാമുകളും 15 ബിരുദാന്തരബി രുദ പ്രോഗ്രാമുകളും 10 ഗവേഷണ വിഭാഗവും സെൻ്റ് തോമസിനെ ഇതര കോളേജുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. 136 അദ്ധ്യാപകരും 47 അനദ്ധ്യാപകരും 2500 ഓളം വിദ്യാർത്ഥികളും ഇപ്പോഴത്തെ ക്യാമ്പസിൽ 2m. കലാ-കായിക രംഗത്തും പഠനരംഗത്തും സർവ്വകലാശാലാ റാങ്കിംഗിൽ മികച്ചുനിൽക്കാൻ നാളിതുവരെ സെൻ്റ് തോമസിന് സാധിച്ചി ട്ടുണ്ട്. ഒരോ അക്കാദമിക വർഷവും ബിരുദ-ബിരുദാന്തനര പരീക്ഷകളിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കാൻ സെൻ്റ് തോമസിന് കഴിയുന്നു. 1950 മുതൽ സെൻ്റ് തോമസിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ലോക ത്തിന്റെ നാനാഭാഗങ്ങളിൽ, എല്ലാ രംഗത്തും മികച്ചരീതിയിൽ പ്രവർത്തിച്ചു വരുന്നു.
പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാർ സെബാ സ്റ്റ്യൻ വയലിലിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമായാണ് 1950-ൽ സെൻ്റ് തോമസ് കോളേജ് സ്ഥാപിതമാകുന്നത്. 1981 മുതൽ 2004 വരെ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ ആയിരുന്നു പിന്നീട് കോളേജിനെ നയിച്ചത്. 2004 മുതൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ രക്ഷാധികാരിത്വത്തിലാണ് കോളേജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകു ന്നത്.
മോൺ. ഫിലിപ്പ് ഞരളക്കാട്ട്, മോൺ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറ മ്പിൽ, രൂപതയുടെ സഹായ മെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കൻ, യശ്ശശരീരരായ മോൺ ഇമ്മാനുവേൽ മേച്ചേരിക്കുന്നേൽ, മോൺ ഫിലിപ്പ് വാലിയിൽ, മോൺ. കുര്യൻ വഞ്ചിപ്പുരയ്ക്കൽ, മോൺ. ജോസഫ് മറ്റം തുട ങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വം കോളേജിനെ സംബന്ധിച്ചിടത്തോളം ഉയർച്ചയുടെ നാളുകളായിരുന്നു. കാലാകാലങ്ങളായി കോളേജിനെ നയിച്ച പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, ബർസാർമാർ മുതലായവരുടെ നിസ്തുലമായ സേവനത്തിന്റെ ഫലമാണ് ഇന്ന് പാലായുടെ പ്രകാശഗോപു രമായി വർത്തിക്കുന്ന സെൻ്റ് തോമസ് എന്ന കലാലയം.
കോളേജിന്റെ മാനേജരും പാലാ രൂപതയുടെ മുഖ്യവികാരി ജനറാളു മായ മോൺ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ദ്ധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ * ജോസഫ് കല്ലറ ങ്ങാട്ടാണ് പാലാ സെൻ്റ് തോമസ് കോളേജിന് യു.ജി.സി. യിൽ നിന്ന് സ്വയം ഭരണ പദവി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ഡോ. ഡേവിസ് സേവ്യർ, റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് ഡവലപ്മെന്റ് ഓഫീ സർ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. തോമസ് വി. മാത്യു, നോഡൽ ഓഫീസർ ഡോ. റ്റെജിൽ തോമസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ലിബിൻ കുര്യാക്കോസ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കോളേജിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരു ടെയും വിദ്യാർത്ഥികളുടെയും സമക്ഷത്തിലാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഓട്ടോണമസ് പദവിയുടെ ഔദ്യോഗിക നിർവ്വഹിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments