Latest News
Loading...

ഈ കട്ടിൽ കണ്ട് UDF പനിക്കണ്ട. LDF കൗൺസിലർമാർ .





LDF നഗരസഭയിലെ 17 കൗൺസിലർമാരിൽ 15 പേരും ഒറ്റകെട്ടാണന്നും നഗരസഭ LDF കൗൺസിലർമാരിൽ അനൈക്യം പറഞ്ഞ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ യു.ഡി.ഫ് ശ്രമിച്ചാൽ നിരാശയായിരിക്കും ഫല മെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, കേരളാ കോൺഗ്രസ് എം പാർലമെൻ്ററി ലീഡർ ആൻ്റോ പടിഞ്ഞാറെക്കര, സി.പി.എം കൗൺസിലറും മുൻ ചെയർ പേഴ്സണുമായ ജോസിൻ ബിനോ, സി.പി.എം കൗൺസിലറും മുൻ വൈസ് ചെയർപേഴ്സണുമായ സിജി പ്രസാദ്, സി.പി.ഐയുടെ കൗൺസിലറായ സന്ധ്യാ ആർ എന്നിവർ സംയുക്ത പാർലമെൻ്ററി പാർട്ടിക്ക് ശേഷം പ്രസ്താവനയിൽ പറഞ്ഞു. കേരളാ കോൺഗ്രസ് എം ലെ പത്ത് കൗൺസിലർമാരും സി.പി.എം ലെ 6 കൗൺസിലർമാരിൽ 4 പേരും സി.പി.എ ലെ ഏക കൗൺസിലറും ഉൾപ്പെടെ 17 പേരിൽ 15 പേരും ചേർന്നാണ് സംയുക്ത പ്രസ്താവന നടത്തിയത്.ജയിപ്പിച്ച പാർട്ടി നൽകിയ വിപ്പ് പോലും കൈപറ്റാതെ പാർട്ടിയെയും മുന്നണിയേയും ചതിച്ച ബിനു പുളിയക്കക്കണ്ടവും ഷീബാജിയോയും തുടക്കം മുതലെ യു.ഡി.ഫിനെ സഹായിക്കുന്ന നിലപാടാണ് കൗൺസിലിലും പുറത്തും ഒളിഞ്ഞും തെളിഞ്ഞും നടത്തി വരുന്നത്. അതിൻ്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം യു ഡി.ഫ് ന് നറുക്കെടുപ്പിലൂടെ ലഭിക്കാൻ സാഹചര്യം ഒരുക്കി നൽകിയത്. ഇവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വിഷമം ഇല്ലയെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എം പാർട്ടിയാണ്. കൗൺസിലിൽ ഇവരുമായി യാതൊരു സഹകരണവും തുടർന്ന് വേണ്ടായെന്നും എൽ ഡിഫി ലെ 15 കൗൺസിലർമാർ ഒറ്റക്കെട്ടായി തീരുമാനിച്ചതായും അവർ പറഞ്ഞു.
    .


.




എൽ ഡി ഫ് മുന്നണിയിലെ ഘടകകക്ഷികൾ ഒറ്റകെട്ടായാണ് പാലായിൽ പ്രവർത്തിച്ച് വരുന്നത്. പൊതു തെരഞ്ഞടുപ്പ് വരുമ്പോൾ എൽ.ഡി.ഫ് മുന്നണിയിൽ തർക്കം ആണന്ന് വരുത്തി തീർക്കാൻ പല പാർട്ടികൾ മാറി വന്ന ചിലർ കഴിഞ്ഞകാലങ്ങളിലെ പോലെ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞെന്നും ആ കട്ടിൽ കണ്ട് യു.ഡി.ഫ് ഇനി പനിക്കണ്ടായെന്നും ഭരണകക്ഷി കൗൺസിലർമാർ പറഞ്ഞു. നഗരസഭയിലെ ഭരണമുന്നണിയിലെ രണ്ട് പേർ മാത്രം അവരുടെ പ്രത്യേക താല്പര്യത്തിനു വേണ്ടി മുന്നണിക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്നുവെങ്കിൽ , പ്രതിപക്ഷ കൗൺസിലർമാരിൽ എല്ലാവരും പ്രതിപക്ഷ നേതാവാകാനും മാദ്ധ്യമശ്രദ്ധ നേടാനും പരസ്പരം മൽസരിക്കുകയാണന്നും അവർ പറഞ്ഞു. കോൺഗ്രസ് മുൻ ബോളേക്ക് പ്രസിഡൻ്റ് കൂടിയായ പ്രൊഫസർ സതിഷ് ചൊള്ളാനിയെ വെട്ടി പ്രതിപക്ഷ നേതാവാകാൻ ശ്രമിക്കുയാണ് ജോസഫ് വിഭാഗത്തിലെ സിജി ടോണിയും കോൺഗ്രസിലെ മായാ രാഹുലും,പ്രിൻസ് വി .സി യും. സ്വന്തം കാലിലെ മന്ത് മൂടിവച്ച് അ ന്യൻ്റെ കാലിൻ്റെ മന്ത് കണ്ടു പിടിക്കാനുള്ള വ്യഗ്യതയിലാണ് പ്രതിപക്ഷത്തെ ചില കൗൺസിലർമാർ .ഭരണപക്ഷത്തെ 15 പേരും ഒറ്റക്കെട്ടായി എൽഡിഫ് മുന്നണിയുടെ തീരുമാനങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments