കില ജില്ലാ ഫെസിലിറ്റേറ്റർ ബന്ദു അജി നയിച്ച മാലിന്യമുക്ത നവകേരള വിളംബര ജാഥയ്ക്ക് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ഉഷ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ്, പുളിക്കീൽ, സ്ഥിരം സമിതി അംഗം ജാൻസി ടോജോ, മെമ്പർമാരായ നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, ജോസഫ് ജോസഫ്, ലിസി ജോയി, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസി.സെക്രട്ടറി രാജശ്രി വി.വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ഡി ജോസഫ് മറ്റത്തിൽ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments