Latest News
Loading...

മരങ്ങാട്ടുപിള്ളി മാലിന്യമുക്ത പഞ്ചായത്ത്




മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ച് സാക്ഷ്യപത്രം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ കുറിച്ചിത്താനം കെ.ആർ നാരായണൻ എൽ.പി സ്കൂളിൽ വനംവകുപ്പ് നടപ്പിലാക്കുന്ന ശലഭോദ്യാനം, വഴിയോര സൗന്ദര്യവത്കരണം, കാർബൺ ന്യൂട്രൽ ബോധവത്കരണം തുടങ്ങിയ പരിപാടികൾക്ക് തുടക്കം കുറിച്ചു.




 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഷാൻട്രി ടോം പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ ജോൺസൺ ജോസഫ് പുളിക്കീൽ, പി.എൻ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, മാലിന്യമുക്തം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീശങ്കർ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ്, മെമ്പർമാരായ സന്തോഷ്കുമാർ എം.എൻ,  പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു തെങ്ങുംപള്ളിൽ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, അസി. സെക്രട്ടറി രാജശ്രീ വി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments