Latest News
Loading...

ഹരിതവിദ്യാലയമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്




നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. കൃഷി, മാലിന്യ നിർമാർജനം, ജല സംരക്ഷണം എന്നീ മേഖലയിലെ പ്രവർത്തനങ്ങളുടെ  അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
 സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്യുകയും ഹരിത വിദ്യാലയ അവാർഡ് കൈമാറുകയും ചെയ്തു.  




ദേവഹരിതം പദ്ധതിയുടെ ഭാഗമായി  സ്‌കൂൾ സാഫ് നേച്ചർ ക്ലബ്ബ്  തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയാറാക്കി നൽകുന്ന പൂജാപുഷ്പസസ്യതൈകളുടെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് എം.പി. ലീന ദേവസ്വം ഭാരവാഹി സജി കുമാറിനു സസ്യത്തൈ കൈമാറി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി തെച്ചി, തുളസി, മന്ദാരം തുടങ്ങിയ 60 തൈകളാണ് ക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കി നൽകുന്നത്.




ചടങ്ങിൽ സ്‌കൂൾ മാനേജർ പ്രൊഫ. എം. കെ. ഫരീദ് അധ്യക്ഷനായി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരള മിഷൻ ആർ.പി.  വിഷ്ണുപ്രസാദ് വിഷയാവതരണവും നിർവഹിച്ചു. ഈരാറ്റുപേട്ട നഗരസഭാംഗം പി.എം അബ്ദുൽ ഖാദർ, എ.ഇ.ഒ. ഷംല ബീവി, പ്രിൻസിപ്പൽ ഫൗസിയ ബീവി, പി.ടി.എ. പ്രസിഡന്റ് തസ്‌നീം കെ. മുഹമ്മദ്, സാഫ് കൺവീനർ വി.എം. മുഹമ്മദ് ലൈസൽ എന്നിവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments