മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ കെ. ആർ നാരായൺ ഗവണ്മെന്റ് എൽ പി സ്കൂളിന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെൽജി ഇമ്മാനുവൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ അനുമോദനപത്രം സ്കൂൾ ഹെഡ് മിസ്ട്രസ് റീന പോളിന് കൈമാറി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ "ഹരിത വിദ്യാലയം" പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ മാലിന്യ സoസ്കരണം, കൃഷി, ജല സംരക്ഷണം എന്നീ മേഘലകളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
കെ. ആർ നാരായൺ ഗവണ്മെന്റ് എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ ജൈവ മാലിന്യം സംസരിക്കുന്നതിന് സംവിധാനമുണ്ട്, അജൈവ മാലിന്യം ഹരിത കർമ്മ സേന വഴി കൈമാറുന്നു, സോക്ക് പിറ്റുകൾ ഉണ്ട്, ജല സംരക്ഷണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകൾ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂളിന് വിതരണം ചെയ്ത് കൃഷി ചെയ്യുന്നുണ്ട്. ഫലവൃക്ഷ തോട്ടം, ഔഷധ സസ്യതോട്ടം ചെറിയ പൂതോട്ടം എന്നിവ സ്കൂളിൽ പരിപാലിച്ചു വരുന്നുണ്ട്. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷ രാജു,11 ആം വാർഡ് മെമ്പർ ജോസഫ് ജോസഫ് എന്നിവരും സ്കൂൾ PTA പ്രസിഡന്റ്,അധ്യാപകരും, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ,സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments