Latest News
Loading...

ജൽ ജീവൻ മിഷൻ: ശില്പശാല നടന്നു.



  ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ പരിപാടികളുടെ ഭാഗമായി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ജൽ ജീവൻ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡന്റ് രശ്മി രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. 

സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സനിൽകുമാർ പി ടി, പി ജി സുരേഷ്, മെമ്പർമാരായ ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി, മിനി ജെറോം, ബോബി മാത്യു, സുനി അശോകൻ, വിജയൻ കെ ജി, ഹേമ രാജു, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജെ.ജെ. എം പ്രോജക്ട് ഓഫീസർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. 





ഐ.എസ്.എ. പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ ,കേരള വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ ബിബിൻ പി ജോർജ്ജ്, പി.എസ്.ഡബ്ലിയു .എസ് പ്രോജക്ട് കൺസൾട്ടന്റ് ഉല്ലാസ് സി എസ് മുത്തോലി,എന്നിവർ ക്ലാസ്സ് നയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments