Latest News
Loading...

തലനാട് പഞ്ചായത്തിന്റെ ബജറ്റ് അവതരണം നടന്നു



തലനാട് പഞ്ചായത്തിന്റെ 2024-2025 സാമ്പത്തിക വർഷത്തിലേക്കുള്ള കരട് ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള യോഗം പ്രസിഡന്റ് രജനി സുധാരകന്റെ അധ്യക്ഷതയിൽ ചേർന്നു. നിലവിലെ ഭരണ സമിതി അധികാരത്തിലേറിയ ശേഷം നടത്തിയിട്ടുള്ള വികസനോൻമുഖ പ്രവർത്തനങ്ങളും. ഭരണ സമിതിയുടെ കാലാവധിക്കുള്ളിൽ പൂർത്തികരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ആമുഖ പ്രസംഗത്തിൽ പ്രസിഡന്റ് വിശദീകരിച്ചു. പശ്ചാത്തല വികസനം, കൃഷി, മാലിന്യ സംസ്‌കരണം, പ്രകൃതി സംരക്ഷണം, ടൂറിസം മുതലായ മേഖലകളിൽ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പ്രസിഡന്റ് വിശദികരിച്ചു. കേരള സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളും, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള വരുമാനം പദ്ധതികളും വിജയകരമായി നടപ്പിലാക്കി വരുന്നതായി അറിയിച്ചു. 




ടൂറിസം മേഖലയുടെ ഉന്നമനത്തിലൂടെ പഞ്ചായത്തിന്റെ്‌റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് വരുത്താൻ സാധിക്കമെന്നതിനാൽ, ടി രംഗത്ത് പഞ്ചായത്ത് സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. അതോടൊപ്പം കാർഷിക രംഗത്ത് ഉണർവ്വ് പകരുന്നതിനായി രൂപീകരിച്ചിട്ടുള്ള കാർഷിക കർമ്മസേന സംബന്ധിച്ച് വിശദീകരിച്ചു. പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങളും വിശദീകരിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് സോളി ഷാജി കരട് ബജറ്റ് അവതരിപ്പിച്ചു. 







9,35,75,099 രൂപ വരവും. 9,32,48,750 രൂപ ചെലവും 6,26,349 രൂപ നിക്കി ബാക്കി പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപാദന മേഖലക്ക് 35 ലക്ഷം രൂപയും, സേവന മേഖലക്ക് 4 കോടി 57 ലക്ഷം രൂപയും, പശ്ചാത്തല മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി 27 ലക്ഷം രൂപയും ടൂറിസം വികസനത്തിന് 40 ലക്ഷം രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന തരത്തിലുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിൽ കൃഷി, വിദ്യാഭ്യാസം, ടൂറിസം, പ്രാദേശിക സാമ്പത്തിക വികസനം, മാലിന്യ നിർമ്മാർജ്ജനം, പാലിയേറ്റിവ് എന്നീ മേഖലകൾക്ക് കൂടുതൽ ഊന്നൽ നല്കിയിട്ടുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments