കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ തിരുവനന്തപുരത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി, ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട, പ്രൊഫ. ജോസഫ് റ്റി ജോസ്,
അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ വെച്ച് ബിജെപി അംഗത്വം സ്വീകരിക്കും...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments