Latest News
Loading...

മീനച്ചിൽ ഗ്രാമത്തിലൂടെ നടന്നു വലയേണ്ട - ഗ്രാമ വണ്ടിയുണ്ട്.





മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമീണ വീഥികളിലൂടെ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമ വണ്ടി സർവ്വീസ് ആരംഭിച്ചു.
പഞ്ചായത്തിലെ ഉൾപ്രദേശത്തുകൂടിയുള്ള ഗ്രാമ പാതകളെയും പ്രധാന ജംഗ്ഷനുകളെയും പാലാ നഗരത്തെയും ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 


മീനച്ചിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ് .
മീനച്ചിൽ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി സർവ്വീസ് ഉദ്ഘാടനം ചെയ്തു.മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.




മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളി പ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവരും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളും ആശംസകൾ നേർന്നു. നൂറു കണക്കിനാളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കന്നിയാത്രയിൽ ജോസ്.കെ.മാണിയും മാണി സി.കാപ്പനും ജനപ്രതിനിധികളും യാത്രക്കാരായി .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments