Latest News
Loading...

പുലിയന്നൂർ ജംഗ്ഷനിൽ നഗരസഭയുടെ സ്വാഗത കമാനം




പാലാ: ഏറ്റുമാനൂർ - പാലാ സംസ്ഥാന പാതയും പാലാ കെ.എം.മാണി ബൈപാസും സംഗമിക്കുന്ന പുലിയന്നൂർ ജംഗ്ഷനിലെ നഗരാർത്തിയിൽ നഗരസഭ സ്വാഗത കമാനം സ്ഥാപിച്ചു.പാലാ നഗരസഭയുടെ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമാനം സ്ഥാപിച്ചത്.ചെയർപേഴ്സൺ ജോസിൻ ബിനോ സ്വാഗതകമാനം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു. .



കൗൺസിലർമാരായ ലീ നാ സണ്ണി, സിജി പ്രസാദ്, ആർ.സന്ധ്യാ , മായാ പ്രദീപ്, സതി ശശികുമാർ, മുനിസിപ്പൽ ഉദ്വേഗസ്ഥരായ സാബു , ജിൽസി , അശ്വതി , ബിജോയി മണർകാട്ട്, ബിജു പാലൂപ്പടവൻ ,ജോർജ്കുട്ടി ചെറുവള്ളി, ജയ്സൺ മാന്തോട്ടം, ജോസഫ് കൂട്ടുകൽ, മാത്യു പാലക്കാട്ടുകുന്നേൽ, തോമസ്, മാന്താടി , ജയിംസ് മാവേലിൽ ,ജോണി കൈതോലിൽ തുടങ്ങിയവർ പ്രസംഗിച്ചു. നഗരപ്രദേശത്തെഎല്ലാ പ്രധാന പാതകളിലേയും നഗരാതിർത്തികളിലും സ്വാഗത കമാനങ്ങൾ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments