Latest News
Loading...

വാഗമൺ റോഡിൽ വാഹനാപകടം



ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി യോടെ വേലുത്തുശേരിയിലാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പ്പോൾ വാഗമണ്ണിൽ നിന്നും വരികയായിരുന്ന കിയ കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു.




എറണാകുളം സ്വദേശി പ്രദീപും ഭാര്യയും കുഞ്ഞുമാണ് തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നത്. എതിരെ വന്ന എറണാകുളം സ്വദേശിയായ സലേഷിന്റെ വാഗൺ ആർ കാറിൽ തട്ടിവെട്ടിച്ചതിന് പിന്നാ ലെയാണ് കിയ കാർ റോഡിൽ മറിഞ്ഞത്. സലേഷിന്റെ ഭാര്യയും 2 കുട്ടികളും വാഹനത്തിലുണ്ടായിരു ന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.




വാഹനത്തിന്റെ ചില്ലുകൾ തകർന്നെങ്കിലും കുട്ടിയടക്കം പരിക്കേൽക്കാതെ രക്ഷപെട്ടു. നാട്ടുകാരുടെ സ ഹായത്തോടെ ഇവർ പുറത്തിറങ്ങി. ഈരാറ്റുപേട്ടയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം വാഹ നം റോഡിൽ നിന്നു നീക്കുകയും റോഡിലെ ചില്ലുകൾ മാറ്റുകയും ചെയ്തു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.



അവധി ദിവസമായതിനാൽ വാഗമണ്ണിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. വഴിനീളെ ഗതാഗത കുരുക്കും രൂക്ഷമാണ്. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ ജോണിച്ചന്റെ നേ തൃത്വത്തിൽ എസ്എഫ്‌ആർഒ റീഗൻ, ഫയർ ഓഫീസർമാരായ ശ്രീജിത്ത്. ബിജേഷ് കുമാർ, മനുകുമാർ, മിത്രൻ, വിഷ്ണു എന്നിവർ നേതൃത്വം നല്കി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments