Latest News
Loading...

പാറമട ഭീഷണിയില്‍ കുരവന്‍കുന്ന് നിവാസികള്‍




പാറമടയ്ക്കെതിരായി ഒരു കൂട്ടം ആളുകള്‍ സമരം ചെയ്ത കോട്ടമലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരവന്‍ കുന്ന് മലയും ഇപ്പോള്‍ പാറമട ഭീഷണിയില്‍.  കുരവന്‍ കുന്നില്‍ പുതിയ പാറമടയ്ക്കുള്ള പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചു. എന്നാല്‍ 45 ഡിഗ്രിയോളം ചെരിവുള്ള കുരവന്‍കുന്ന് മലയുടെ വശങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ അടുക്കിവെച്ച നിലയില്‍ ആണ് ഉള്ളത്. പാറമടയുടെ പ്രഹരം ഈ ഉരുളന്‍ കല്ലുകളെ താഴേക്ക് എത്തിക്കുമെന്ന് ഭീഷണിയിലാണ് പ്രദേശവാസികള്‍. 




കുരവന്‍കുന്ന് മലയുടെ അടിവാരങ്ങളില്‍ ജീവിക്കുന്ന നിരവധി ആളുകള്‍ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാവുന്ന ഈ പാറമടക്കെതിരെ ഒന്നിച്ച്  കൂടിയിരിക്കുകയാണ്. ഉരുള്‍പൊട്ടലും ഭൂമികുലുക്കവും ഉള്‍പ്പെടെ നിരവധി പ്രകൃതിക്ഷോഭങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ള കുരവന്‍ കുന്നുമലയുടെ അടിവാരത്ത് ജീവിക്കുന്ന ജനങ്ങള്‍ പരിഭ്രാന്തിയോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 


അപൂര്‍വ്വയിനം ജീവികളുടെയും, കുരങ്ങ്, ഉടുമ്പ്, മുള്ളന്‍പന്നി, മയിലുകള്‍, കുറുക്കന്‍, കാട്ടുപൂച്ച, പെരുംപാമ്പ് തുടങ്ങിയ വന്യജീവികളുടെയും ആവാസ വ്യവസ്ഥ ഇവിടെ പാറമട തുടങ്ങുന്നത് മൂലം ഇല്ലാതാക്കും. ഈ മലനിരകള്‍ വിവിധയിനം അപൂര്‍വ്വ ഔഷധ സസ്യങ്ങളാലും ഫലപൂഷ്ടമാണ് കുരവന്‍കുന്ന്. രാമപുരം പഞ്ചായത്തില്‍ കുറിഞ്ഞി കൂമ്പന്‍ മുതല്‍ കോട്ടമല വന്ന് അവസാനിക്കുന്നത് കുരവന്‍ കുന്നിലാണ്. 



മനോഹരമായ ഭൂപ്രകൃതിയുള്ള ഈ പ്രദേശം തകര്‍ക്കുവാനുള്ള പാറമട ലോബിയുടെ നീക്കം തടയാനുള്ള ശ്രമത്തിലാണ് പ്രസദേശവാസികള്‍. ഈ മലയുടെ അടിവാരത്തുകൂടെയാണ് രാമപുരം - മാറിക - മൂവാറ്റുപുഴ റോഡ് കടന്ന്പോകുന്നത്. ഇവിടെ പാറമട ആരംഭിച്ചാല്‍ നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്ന ഈ റോഡിലേയ്ക്ക് കൂറ്റന്‍ പാറക്കല്ലുകള്‍ ഉരുണ്ട് വീണ് അപകടം ഉണ്ടാകും എന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികള്‍ കളക്ടര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. 


പത്രസമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ആന്റണി പാലുകുന്നേല്‍, റോബിന്‍ തേവലക്കാട്ട്, ആന്റണി മേമന, അഗസ്റ്റിന്‍ വടക്കേടത്ത്, രാജു മങ്ങാട്ട്കാട്ടില്‍, കുട്ടിച്ചന്‍ നടയ്ക്കുപുറത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments