Latest News
Loading...

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു



കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെയും. കുടുംബാരോഗ്യ കേന്ദ്രം കൊഴുവനാലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊഴുവനാൽ കാരുണ്യ ഭവൻ അഗതി മന്ദിരത്തിൽ വച്ച്  പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു പതിനൊന്നാം വാർഡ് മെമ്പർ പിസി ജോസഫ് അധ്യക്ഷത വഹിച്ചു യോഗം പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു ഉദ്ഘാടനം ചെയ്തു.





പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയതിനു ശേഷം ആദ്യം നടന്ന ഉദ്ഘാടന ചടങ്ങ് ആയിരുന്നു ഇത്. പാലിയേറ്റീവ് നേഴ്സ് മിനിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി മുഖ്യ പ്രഭാഷണം നടത്തി.

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്. മെമ്പർമാരായ സ്മിതാ വിനോദ്. ആലീസ് ജോയ്. ആനീസ് കുര്യൻ . മഞ്ജു ദിലീപ് മെർലി ജെയിംസ് ഡോക്ടർമാരായ ദിവ്യ ജോർജ്. ലക്ഷ്മി. നേഴ്സുമാരായ മിനി. അൽഫോൻസ എന്നിവർ പ്രസംഗിച്ചു 



ആൻസിൽ മരിയ തോമസിനെ കഥാപ്രസംഗവും. ആദിത്യൻ പുളിച്ചമാക്കലിന്റെ ഡാൻസും. പതിനൊന്നാം വാർഡ് ഹരിത കർമ്മ സേന അംഗം എൽസമ്മ ഷിജുവിന്റെ ഡാൻസും ആശ വർക്കർ മാരുടെ സംഗീതവും ഡോക്ടർമാരുടെ കവിതയും റോബിന്‍സിന്റെ പ്രസംഗവും അന്തേവാസികളുടെ സംഗീതവും ഗേൾസ് ടൗണിലെ വിദ്യാർത്ഥിനികളുടെ കലാപരിപാടികളും ദിനാചരണത്തിന് മാറ്റ് കൂട്ടി. സ്നേഹവിരുന്നും ഉണ്ടായിരുന്നു പാലിയേറ്റീവ് നേഴ്സ് മിനി എല്ലാവർക്കും നന്ദി പറഞ്ഞു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments