Latest News
Loading...

മാതൃ വിദ്യാലയത്തിന് സ്നേഹോപഹാരവുമായി പൂർവ്വ വിദ്യാർത്ഥികൾ



 
 കൊഴുവനാല്‍ സെൻറ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിലെ 1988 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികൾ ഒരു പ്രസംഗ പീഠം സ്നേഹോപഹാരമായി സ്കൂൾ വാർഷിക ദിനത്തിൽ സമ്മാനിച്ചു.  

ഏതാനും മാസങ്ങൾക്കു മുൻപ് 1988 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ തങ്ങളുടെ അധ്യാപകരെയും ചേർത്ത് ഒരു ബാച്ച് സംഗമം മാതൃ വിദ്യാലയത്തിൽ വച്ച് നടത്തുകയുണ്ടായി. കൂട്ടായ്മയിൽ പങ്കെടുത്തവരുടെ തീരുമാനപ്രകാരം മനോഹരമായ ഒരു പ്രസംഗ പീഠം തങ്ങളുടെ മാതൃ വിദ്യാലയത്തിന് ,സ്കൂൾ വാർഷിക ദിനമായ ഇന്നലെ സമ്മാനിച്ചു.





1988 ബാച്ച് കൂട്ടായ്മയുടെ പ്രസിഡണ്ട് ജോസ് പ്രകാശ് ഉള്ളൂരിപ്പിൽ , ട്രഷറർ പ്ലസന്റ് J പരുവനാനി, അനിൽ അന്തീനാട്ട്, ജോഷി വരവു കാല, ബിജു ജോസ് , പ്രകാശ് കെ .എൻ .,എന്നിവർ ചേർന്ന് സ്കൂളിന് നൽകിയ സ്നേഹോപഹാരം ഹെഡ്മാസ്റ്റർ സോണി തോമസ് ഏറ്റുവാങ്ങി. അധ്യാപകർ, PT.A. പ്രസിഡണ്ട് ഷിബു ജോൺ പൂവക്കുളം, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. വളരെ മാതൃകാപരമായ പ്രവർത്തനം നടത്തിയ 1988 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഹെഡ്മാസ്റ്റർ സോണി തോമസ് നന്ദി രേഖപ്പെടുത്തി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments