Latest News
Loading...

കവീക്കുന്ന് സ്കൂൾ ശതാബ്ദി. ലോഗോ പുറത്തിറക്കി




പാലാ: ഒരു നൂറ്റാണ്ട് കാലമായി വിദ്യാഭ്യാസ രംഗത്ത് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ തെരഞ്ഞെടുത്ത ലോഗോ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ബിഷപ്പ് കല്ലറങ്ങാട്ട്. 





സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, മുനിസിപ്പൽ കൗൺസിലർ ജോസ് ജെ ചീരാംകുഴി, എബി ജെ ജോസ്, ജോബിൻ ആർ തയ്യിൽ എന്നിവർ പങ്കെടുത്തു. തുടങ്ങനാട് സെൻ്റ് തോമസ് ഹൈസ്കൂൾ ഡ്രോയിംഗ് അധ്യാപകൻ സിജോമോൻ ജോസഫ് തയ്യാറാക്കിയ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 


ഫാ ജോസഫ് വടകര, ജിനോ ജോർജ് ഞള്ളമ്പുഴ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് മികച്ച ലോഗോ കണ്ടെത്തിയത്. ശതാബ്ദി ആഘോഷ സമാപന ചടങ്ങിൽ വച്ച് ജേതാവിന് ക്യാഷ് അവാർഡും പുരസ്കാരവും സമ്മാനിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments