Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവം ഫെബ്രുവരി 23 മുതൽ




ഈരാറ്റുപേട്ട  നഗരസഭയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നഗരോത്സവവും വ്യാപാരോത്സവവും  ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിലും പാർക്കിംഗ് ഗ്രൗണ്ടിലുമായി നടത്തും. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന അലോചന യോഗത്തിൽ  നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ എ യോഗംഉദ്ഘാടനം ചെയ്തു .



നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കല ടീച്ചർ, തലപ്പലം പഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ്, തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് വിജി വെളളൂ കുന്നേൽ, പി.എം.അബ്ദുൽ ഖാദർ ,കെ.എ മുഹമ്മദ് നദീർ മൗലവി, എ.എം.എ ഖാദർ ,അനസ് പാറയിൽ ,കാരയ്ക്കാട് അബ്ദുൽ ലത്തീഫ് ,അഡ്വ.വി.പി.നാസർ, അഡ്വ.ജയിംസ് വലിയ വീട്ടിൽ , അനസ് നാസർ,പി.എച്ച്.നൗഷാദ്, നൗഫൽ ഖാൻ , മാഹിൻ തലപ്പള്ളി, റഫീഖ് പട്ടരു പറമ്പിൽ അമീൻപിട്ടയിൽ ,പി .എ ഹാഷിം ,അൻസർ പുള്ളോലിൽ ,സജീർ ഇസ്മായിൽ, ഫസിൽ റഷീദ്,അൻസലനാ പരിക്കുട്ടി, സുനിത ഇസ്മായിൽ, നൗഫിയ ഇസ്മായിൽ, ലീന ജയിംസ്, റസി ചെറിയ വല്ലം, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു

നഗരോൽസവുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രോഗ്രാം ഫിനാൻസ് കമ്മിറ്റിയും ഉൾപ്പെടുന്ന 22 ഓളം സബ് കമ്മിറ്റികൾ ഈ മേഖലയിൽ രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ ,സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ്ബുകൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ബാങ്കുകൾ, പത്രമാധ്യമങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശവും 15 ദിവസത്തിനുള്ളിൽ നടക്കുന്നതാണ്.

 .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   പുസ്തകോത്സവം ,കാർഷിക- പുഷ്പമേളകൾ - സാംസ്ക്കാരിക സമ്മേളനം ഉൾപ്പെടെയുള്ള വിവിധ സമ്മേളനങ്ങൾ ,കലാപരിപാടികൾ ,ഗവ.സ്റ്റാളുകൾ ഉൾപ്പെടെയുള്ള വിവിധ വിപണന സ്റ്റാളുകൾ ,വിദ്യാർത്ഥികൾക്കുള്ള പഠന സ്റ്റാളുകൾ ,ഭക്ഷ്യമേളകൾ ,കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങി 10 ദിവസം നീണ്ടു നിൽക്കുന്ന ബൃഹത്തായ പദ്ധതികളാണ് നഗരോത്സവത്തിലൂടെ നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ ,ചലച്ചിത്ര സാമൂഹിക സാംസ്ക്കാരിക നായകന്മാർ ഉൾപ്പെടെ വിവിധ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ വിവിധ ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളിലും പങ്കെടുക്കും .എല്ലാ ദിവസങ്ങളിലും വൈകീട്ട് കല- സാഹിത്യ - സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കും




Post a Comment

0 Comments