Latest News
Loading...

കൺവെൻഷൻ പന്തലിന് കാൽനാട്ടൽ കർമ്മം



സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-മത് കൺവെൻഷൻ പന്തലിന് കാൽനാട്ടൽ കർമ്മം   എം.ഡി.സി.എം.എസ്. ഹൈസ്കൂൾ മൈതാനത്ത് നടന്നു.   ബിഷപ്പ് വി.എസ് ഫ്രാൻസിന്റെ മുഖ്യ കാർമികത്വത്തിലാണ് നടത്തപ്പെട്ടത് . 

ഒരു ദേശത്തിൻറെ അനുഗ്രഹം ആണ് ഇതുപോലുള്ള കൂടി വരവുകൾ. പ്രത്യേകിച്ച് വെല്ലുവിളികൾ സഭ നേരിടുന്ന ഈ സമയത്ത്. സഭ പ്രാർത്ഥനക്കും,വേദപുസ്ക സത്യങ്ങൾക്കും വേണ്ടി നിലനിൽക്കേണ്ടതാകുന്നു. സമൂഹത്തിൽ പലരീതിയിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും കൂടി വരുകയാണ് കുട്ടികൾക്ക് നേരെ വരുന്ന അതിക്രമങ്ങൾ നിരാലംബർ, അഗതികൾ, എന്നിവരെ ചേർത്ത് നിർത്താൻ നമുക്ക് കഴിയണം.
 ഒരു മനുഷ്യൻറെ പ്രശ്നത്തിൽ, അവൻറെ ദുഃഖത്തിൽ പങ്കുചേരുകയും നമ്മൾക്ക് പറ്റുന്ന പരിഹാരം ചെയ്യുവാൻ കഴിയുകയും ആണെങ്കിൽ അവിടെയാണ് ദൈവീകത. എന്ന് ബിഷപ്പ് ഫ്രാൻസിസ് പ്രസ്താവിച്ചു. 






2024 ഫെബ്രുവരി 4 മുതൽ 11 വരെ നടത്തപ്പെടുന്ന യോഗങ്ങൾക്കാണ് കാൽനാട്ടൽ കർമം നടത്തിയത്. എല്ലാ ദിവസവും 10.am, 2 pm, 6pm എന്നിങ്ങനെ ആണ് യോഗത്തിൻ്റെ സമയ ക്രമങ്ങൾ. 
ചിന്താവിഷയം: "ആത്മാവിൽ ആരാധന ദൈവ പ്രസാദം".




മഹായിടവക ഓഫീസേഴ്സ്- ശ്രീ വർഗീസ് ജോർജ്, (ആത്മായ സെക്രട്ടറി) (വൈദിക സെക്രട്ടറി)- റവ. ടി.ജെ ബിജോയ് 
(ട്രഷറർ)-. പിസി മാത്യു കുട്ടി, (രജിസ്ട്രാർ)- ശ്രീ.ടി.ജോയ് കുമാർ എന്നിവർ പ്രസംഗിച്ചു. 
ജനറൽ കൺവീനർമാരായ: റവ. ജോണി ജോസഫ്: 
റവ.മാക്സിൻ ജോൺ:
ശ്രീ.പി.ജെ ജോർജ് കുട്ടി. പബ്ലിസിറ്റി കൺവീനർമാരായ,
 റവ.ജെഫേഴ്സൺ.പി ജോൺസൻ, സാജു ജയിംസ്,
 റവ.ജോസഫ് മാത്യൂ
റവ. റോയിമോൻ പി.ജെ.
(പ്രെയർ സെൽ കൺവീനർ)
റവ. സൈമൺ പി. ജോർജ്
റവ. ജോബി ബേബി.
റവ. കെ. ജെ. ജേക്കബ്,
ഇവാഞ്ചലിസ്റ്റ് എം.എസ്.സെബാസ്റ്റ്യൻ
റ്റി.കെ ജോർജ്കുട്ടി, pro മാരായ ശ്രീ.വിജു.പി ചാക്കോ, ശ്രീ.റോബിൻ ഐസക് 
 എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments