Latest News
Loading...

പാലിയേറ്റീവ് ദിനാചാരണവും കിടപ്പ് രോഗികളെ ആദരിക്കലും




മേലുകാവ് : പാലിയേറ്റീവ് ദിനാചാരണത്തോടനുബന്ധിച്ചു ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, മേലുകാവ് ഗ്രാമ പഞ്ചായത്തും, CHC ഇടമറുകും സംയുക്തമായി പാലിയേറ്റീവ് ദിനചാരണവും കിടപ്പ് രോഗികളെ ആദരിക്കലും നടത്തി. പരിപാടിയുടെ ഉത്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാടിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷൈനി ജോസ് നിർവഹിക്കുകയും, ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർപേഴ്സൺ മാറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. 



ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ്, മെഡിക്കൽ ഓഫീസർ മുഹമ്മദ്‌ ജിജി, ലയൺസ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ഹെൽത്ത് സൂപ്പർവൈസർ ബിബിൻ, അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അരുൺ കുളംമ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ അഖില മോഹൻ, ഷീബാമോൾ ജോസഫ്, അലക്സ്‌ റ്റി ജോസഫ്, ടെൻസി ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇടമറുക് CHC യിലെ പാലിയേറ്റീവ് നേഴ്സായ ബിന്ദു സെബാസ്റ്റ്യനെ ഏറ്റവും നല്ല പ്രവർത്തനത്തിന് മൊമന്റോ നൽകി ആദരിച്ചു. 



മേലുകാവ് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്നസോമൻ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. പ്രോഗ്രാമിൽ ലയൺ മെമ്പർമാരായ മാത്യു വെള്ളാപാണിയിൽ, റ്റിറ്റൊ റ്റി തെക്കയിൽ, മനേഷ് കല്ലറക്കൽ തുടങ്ങിയവരും ആശാവർക്കർമാരും, ഇടമറുക് CHC യിലെ ജീവനക്കാരും, പാലിയേറ്റീവ് കുടുംബാഗംങ്ങളും പരിപാടിയിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments