തീക്കോയി ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലോത്സവം 'ശലഭം -2024' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ചു. 25 പേർ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, പഞ്ചായത്തംഗങ്ങളായ പി. എസ്. രതീഷ്, നജീമ പരികൊച്ച്, ഐ. സി.ഡി.എസ് സൂപ്പർവൈസർ മെർലിൻ ബേബി എന്നിവർ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പേർക്കും ഗ്രാമപഞ്ചായത്ത് സമ്മാനങ്ങളും വിതരണം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments