Latest News
Loading...

അരുണാപുരം കുടിവെളള പദ്ധതി വിപുലീകരിക്കുന്നു




പാലാ നഗരസഭയിലെ അരുണാപുരം കുടിവെള്ള പദ്ധതി നവീകരിക്കുന്നു. നഗരസഭയുടെ പദ്ധതി വിഹിതം വിനിയോഗിച്ചാണ് വിപുലീകരണം നടപ്പാക്കുന്നത്.ഇതിനായി 73 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. വിപുലീകരണ ജോലികളുടെ ഉത്ഘാടനം നഗരസഭാ ആക്ടിംഗ് ചെയർമാൻ സാവിയോ കാവു കാവുകാട്ട് നിർവഹിച്ചു. 





ഇരുപത്തിരണ്ടു വർഷം മുമ്പ് അരുണാപുരത്തെ ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമത്തിനു പരിഹാരമായി അമ്പത്തിയാറു കുടുംബങ്ങൾക്ക് വേണ്ടി തുടങ്ങി വച്ച കുടിവെള്ള പദ്ധതിയിലൂടെ ഇന്ന് മുന്നൂറ്റി എഴുപത്തിയഞ്ചു കുടുംബങ്ങൾക്ക്. കുടിവെള്ളം ലഭ്യമാകുന്നു. തടസ്സരഹിത ജലലഭ്യത എക്കാലത്തും ഉറപ്പു വരുത്തുകയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ പേർക്ക് കുടിവെള്ളം ലഭ്യമാക്കുവാനും കഴിയും. വക്കച്ചൻ കിഴക്കേക്കര  കിണർ നിർമ്മിക്കുന്നതിനും മാധവത്ത്  എം. ജെ ആൻ്റണി ടാങ്ക് നിർമ്മിക്കുന്നതിനും സ്ഥലംസൗജന്യമായി  നൽകിയതിനെ തുടർന്നാണ് പദ്ധതിക്ക് ഇവിടെ ആരംഭം കുറിച്ചത്. രാജു മീനച്ചിലാണ് അന്നു മുതൽ പദ്ധതിയുടെ മേൽ നോട്ടം വഹിക്കുന്നത്.  



പദ്ധതി മേഖലയിൽ വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് വരൾച്ചയിലും തടസ്സരഹിതമായി വെള്ളം ലഭ്യമാക്കുന്നതിനായി  മീനച്ചിലാറിൻ തീരത്ത് കിണറും പമ്പ് ഹൗസും പുതിയ പമ്പിംഗ് ലൈനും സ്ഥാപിക്കും. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നു.സംഭരണ ശേഷി കൂടിയ പുതിയ കിണറും ഇതോടൊപ്പം ഇവിടെ നിർമ്മിക്കും.

 യോഗത്തിൽ ജലവിതരണസമിതി അംഗങ്ങളായ പി.എം മാത്യു പാലക്കാട്ടുകുന്നേൽ, 
ബേബിച്ചൻ കന്നപ്പള്ളി, റാണി മൂഴയിൽ , ജോസഫ് കൂട്ടുങ്കൽ , പ്രൊഫ: പിജെ  മൈക്കിൾ , അവിരാച്ചൻ തോട്ടു പുറം,ജാക്ക് പതുപ്പള്ളിൽ, പ്രിൻസ് ഫ്രാൻസീസ് , തങ്കച്ചൻ പാലക്കാട്ടുകുന്നേൽ , രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments