പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് Eparchy of Palai ഹാക്ക് ചെയ്യപ്പെട്ടു. സഭാ അധികാരികൾക്ക് നിയന്ത്രണം നഷ്ടമായ പേജിൽ, അശ്ലീല റീലുകൾ പ്രത്യക്ഷപ്പെട്ടു. 35,000 ത്തോളം ലൈക്കുകളും 460000ത്തോളം ഉള്ള പേജ് ആണ് നഷ്ടമായത്.
പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ഇന്നലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിനു ശേഷം ഔദ്യോഗികമായി ഒന്നും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ റീലുകളിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇതു സംബന്ധിച്ചു പരാതി നൽകുമെന്ന് അറിയുന്നു.
പേജിൽ വരുന്ന പോസ്റ്റുകൾക്ക് പാലാ രൂപത മീഡിയാ കമ്മീഷൻ ഉത്തരവാദി ആയിരിക്കുകയില്ലെന്നു മീഡിയാ കമ്മീഷൻ്റെ അറിയിപ്പിൽ പറയുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് രൂപതയുടെ മറ്റ് ഔദ്യോഗിക പേജുകൾ വഴി അറിയിച്ചിട്ടുണ്ട്. വിവിധ ഇടവക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട് .
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments