മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍- തറപ്പേല്‍ക്കടവ് റോഡില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. റോഡരികില്‍ അനധികൃതമായി തടികള്‍ കൂട്ടിയിടുന്നതും ലോഡിംഗും നിരോധിച്ചു കൊണ്ട് പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.
കിഴപറയാര്‍ പിഎച്ച്‌സി, തറപ്പേല്‍ക്കടവ് പാലം എന്നിവയുടെ സമീപത്ത് തടികള്‍ കൂട്ടിയിടുകയും, യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കി ലോഡിങ് നടത്തുകയും ചെയ്യുന്നത് നിരോധിക്കണമെന്ന് കിഴപറയാര്‍ റസിഡന്‍സ് അസോസിയേഷനും ജനപ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു . ഇതേത്തുടര്‍ന്നാണ് , ഈ റോഡില്‍ തടി കയറ്റിറക്ക് നടത്തുന്നത് നിരോധിച്ചു കൊണ്ട് പഞ്ചായത്തില്‍ നിന്ന് 2 ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബോര്‍ഡുകള്‍ രണ്ടും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡണ്ടിനും പോലീസിലും പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ,ബ്ലോക്ക് മെമ്പര്‍ ഷിബു പൂവേലി, വാര്‍ഡ് മെമ്പര്‍ നളിനി ശ്രീധരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments