Latest News
Loading...

കരൂർ പഞ്ചായത്തിൽ ജല ജീവൻ ഉദ്യോഗസ്ഥഥരെ കയ്യേറ്റം ചെയ്തു


കരൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിൻസ് കുര്യത്തിന്റെ ആരോപണം സംബഡിച്ച് വിശദികരിക്കാൻ കരൂർ പഞ്ചായത്ത് ഓഫീസിൽ എത്തിയ ജലജീവൻ മിഷനിലെ ഉദ്യോഗസ്ഥരെ CPM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജും, കരൂർ ലോക്കൽ സെക്രട്ടറി ജിൻസ് ദേവസ്യയും ചേർന്ന് കൈയ്യേറ്റം ചെയ്തതായി ആക്ഷേപം. തെളിവ് നൽകാൻ എത്തിയ ഇവരെ  അതിന് അനുവദിക്കാതെ ഭീഷണിപ്പെടുത്തി കരൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ഇറക്കിവിട്ടത് അഴിമതി മൂടിവയ്ക്കാനും, പഞ്ചായത്ത് ഭരണസമിതിയെ സംരക്ഷിക്കാനുമാണെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സ്മിതാ ഗോപാലകൃഷ്ണൻ, ഗിരജ ജയൻ, ലിസമ്മ ടോമി എന്നിവർ ആരോപിച്ചു.

 


അഴിമതിക്കാർക്കാരെ നടപടി സ്വീകരിക്കണമെന്നും നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗ്രാമപഞ്ചായത്തിൽ നിന്ന് 74,401/- രൂപയും വാട്ടർ അതോറിറ്റിയുടെ പ്രത്യേക ഫണ്ടിൽ നിന്നും 90,000/- രൂപയും ചിലവഴിച്ച് ഉദ്ഘാടനം നടത്തിതായാണ് കണക്ക്.

എന്നാൽ കോൺട്രാക്ടർമാരിൽ നിന്നും ഉദ്ഘാടന ചിലവിനായി 1,10,000/- രൂപ പിരിച്ച് എടുത്തിരുന്നു. ഈ തുക പ്രസിഡന്റിന് കൈമാറിയ വിവരം പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാൻ പഞ്ചായത്തിൽ എത്തിയ താൽക്കാലിക ജീവനക്കാരെയാണ് CPM നേതാക്കൾ ഒഫീസിൽ നിന്നും ഇറക്കിവിട്ടതന്നൊണ് ആരോപണം. ഈ തുക ഉള്ളപ്പോൾ പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തെന്നും, കോൺട്രാക്ർമാരിൽ നിന്നും ഉദ്ഘാടന ചെലവിനായി കൈപ്പറ്റിയ തുക പ്രസിഡന്റും, വൈസ് പ്രസിഡന്റും വീതിച്ചു എന്ന് പ്രിൻസ് കാര്യത്ത് ഉന്നയിച്ച പരാതിയുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരണം എന്നാതാണ് പ്രതിപക്ഷ മെമ്പർമാരുടെ ആവശ്യം.

ഉദ്ഘാടനത്തിന്റെ ചിലവും ലഭിച്ച തുകയും സംബദ്ധിച്ച് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ വ്യക്തമാക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിയിൽ പ്രതിഷേധിച്ച് കരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കൂടിയായ പ്രിൻസ് കുര്യത്ത് ഡിസംബർ 27 ന് പഞ്ചായത്ത് ഓഫീസിൽ സത്യഗ്രഹം ഇരിക്കുകയും തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്യുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ നിജസ്ഥി വ്യക്തമാക്കാൻ ഇന്ന് ജലജീവൻ മിഷൻ ജീവനക്കാർ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഈ കാര്യം ബോധ്യപ്പെടുത്താൻ എത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ വർക്ക് എതിരെ നടപടി വേണമെന്നും അഴിമതി പുറത്തു കൊണ്ടുവരണമെന്നും പ്രതിപക്ഷ മെമ്പർമാർ ആവശ്യപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments