Latest News
Loading...

ജൽജീവൻ മിഷൻ നിർമ്മാണ ഉദ്ഘാടനം



ജൽജീവൻ മിഷൻ തിടനാട് ഗ്രാമപഞ്ചായത്ത് തല നിർമ്മാണ ഉദ്ഘാടനം നടന്നു.  ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എംഎൽഎ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പദ്ധതി കാര്യക്ഷമമായി നടക്കുന്ന മണ്ഡലം പൂഞ്ഞാർ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.  ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത് . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് അധ്യക്ഷത വഹിച്ചു. 



ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. ലീനാ ജോർജ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സാവിയോ ,മേഴ്സി മാത്യു , മെംബർമാരായ ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാം കുനേൽ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കിഷൻ ചന്ത് , ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാജൻ എം തുടങ്ങിയവർ സംബന്ധിച്ചു. സ്ഥലം വിട്ടു നൽകിയ ജോസുകുട്ടി കാവുങ്കൽ, രാജു മലമേൽ ആളുകളെ ചടങ്ങിൽ നൽകി ആദരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments