ഹ്യൂമൻ റൈറ്റ്സ് ഫോറം 1860 ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "പ്രവർത്തക സംഗമവും , ജില്ലാ തെരഞ്ഞെടുപ്പും, വിദ്യാലയ ലഹരി വിരുദ്ധ പ്രചാരണവും" പാലാ മഹാറാണി ഹോട്ടൽ ദർബാർ ഹാളിൽ സംഘടിപ്പിച്ചു.
HRF കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് സിബി മാത്യു പ്ലാത്തോട്ടം പ്രോഗ്രാമിന് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായിരുന്ന സിറിയക് തോമസ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. HRF സംസ്ഥാന കോഡിനേറ്റർ സജി നമ്പൂതിരി വിദ്യാലയ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
HRF സംസ്ഥാന സെക്രട്ടറി ശ്രീ ജോസ് ആൻറണി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന യൂത്ത് വിങ് പ്രസിഡൻറ് OA ഹാരിസ് മനുഷ്യാവകാശ ബോധവൽക്കരണപ്രഭാഷണം നിർവഹിച്ചു. അനുമോദന പ്രഭാഷണം പാലാ നഗരസഭ കൗൺസിലർ പ്രിൻസ് തയ്യിൽ, ലഹരി വിരുദ്ധ പ്രഭാഷണം ജോയി കളരിക്കൽ, പ്രമേയ അവതരണം G ബിജു, ആശംസകൾ അറിയിച്ചുകൊണ്ട് ജോണിസ് കോട്ടയം, EK ഹനീഫ, റഫീഖ് പേഴും കാട്ടിൽ ജോഷി മുഴിയാങ്കൽ, ജോസ് വഴുതനപ്പള്ളി,ഷാജുപാല,ഖാദിർ സിസിഎം, അജിത് ഫ്രാൻസിസ്, ഷറഫ് പൊൻകുന്നം, OD കുര്യാക്കോസ്, അഡ്വ മുഹമ്മദ് സുഹൈൽ ഖാൻ, എന്നിവർ സംസാരിച്ചു.
കോട്ടയം ജില്ലാ പ്രസിഡണ്ടായി പ്രിൻസ് തയ്യലിനെ യോഗത്തിൽ തിരഞ്ഞെടുത്തു. OA ഹാരിസ് (ജനറൽ സെക്രട്ടറി), തോമസ് കുര്യാക്കോസ് (ട്രഷറർ) വൈസ് പ്രസിഡന്റുമാർ സിബി മാത്യു പ്ലാത്തോട്ടം, ജോയ് കളരിക്കൽ, ഷെരീഫ് കോട്ടയം, സെക്രട്ടറിമാർ റഫീഖ് പേഴുംകാട്ടിൽ, KS ഷാജു സലോമി കുറവലങ്ങാട്, ജാസ്മിൻ കാഞ്ഞിരപ്പള്ളി,
ജില്ലാ കോഡിനേറ്റർ EK ഹനീഫ, മീഡിയ കോഡിനേറ്റർ അജിത്ത് ഫ്രാൻസിസ്, യൂത്ത് വിഭാഗം-ഷറഫ് പൊൻകുന്നം, വനിതാ വിഭാഗം - അൻസൽന പരിക്കുട്ടി, ലീഗൽ സെൽ വിഭാഗം - അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ, ഉപദേശക സമിതി - ജോഷി മൂഴിയാങ്കൽ, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായി ജോണീസ് കോട്ടയം, OD കുര്യാക്കോസ് എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ തോമസ് കുര്യാക്കോസ് പ്രോഗ്രാമിന് കൃതജ്ഞത രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments