പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് സാരമായ പരികേറ്റു. മണ്ണാറക്കയം സ്വദേശി ഏബ്രഹാം ജെറോമിനാണ് (69) പരിക്കേറ്റത്. 11 മണിയോടെയായിരുന്നു അപകടം.
പാലാ ഭാഗത്തേയ്ക്ക് വരികയായിരുന്നു ബൈക്ക് യാത്രികനായ എബ്രാഹം. ബൈക്ക് വലതുവശത്തേയ്ക്ക് തിരിക്കുന്നതിനിടെ എതിരെവന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് ഉയര്‍ന്നുപൊങ്ങിയ എബ്രാഹം കാറിന്റെ ചില്ലിലേയ്ക്കാണ് വീണത്. എബ്രാഹമിന്റെ തലയില്‍ സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇടിയേറ്റ് ബൈക്ക് റോഡിലൂടെ നിരങ്ങി നീങ്ങുകയും ചെയ്തു. പൊന്‍കുന്നം റോഡില്‍ ഈ ഭാഗത്ത് ഇതിനോടകം നിരവധി അപകടങ്ങളാണുണ്ടായത്. പാലാ പോലീസ് സ്ഥലത്തെത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments