Latest News
Loading...

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി സമർപ്പണം നാളെ


 രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി നാളെ (ചൊവ്വ) നാടിന് സമർപ്പിക്കും. തോമസ് ചാഴികാടൻ എം.പി അനുവദിച്ച 10 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷവും ഉപയോഗിച്ച് 21 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടത്തിയിരിക്കുന്നത് . 



2003ല്‍ ആരംഭിച്ചതാണ് ഭരണങ്ങാനം പഞ്ചായത്ത് അരീപ്പാറ വാർഡിൽ പ്രവർത്തിക്കുന്ന ലക്ഷംവീട് കുടിവെള്ള പദ്ധതി. നിലവിൽ 150 വീടുകളിൽ മാത്രമാണ് വെള്ളം ലഭിച്ചിരുന്നത് എങ്കിൽ പുനർ നിർമ്മിച്ചതോടു കൂടി 230 ൽ അധികം വീടുകളിൽ ശുദ്ധജലം ലഭിക്കുന്നതിന് ഇടയാക്കും.മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ടാങ്ക്, മൂന്ന് കിലോമീറ്റർ വിതരണ ലൈനുകളും ആണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്.കുന്നേമുറി പാലത്തിനുസമീപമുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് രണ്ടര കിലോമീറ്റർ അകലെ മുരിങ്ങ ലക്ഷംവീടിന് സമീപമുള്ള ടാങ്കിൽ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്. 

അരിപ്പാറ ,മുരിങ്ങ, ലക്ഷംവീട്, പനച്ചിക്കപ്പാറ ,കൊച്ചു മണ്ണാറാത്ത്, പൈകട , ചിറയാത്ത് ,വാളിപ്ളാക്കൽ ഭാഗങ്ങളിൽ ഉള്ളവരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ . നാളെ ( ചൊവ്വ) രാവിലെ 10 മണിക്ക് ലക്ഷംവീട് ടാങ്കിന് സമീപം സൊസൈറ്റി പ്രസിഡൻറ് സാബു വടക്കേമുറിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി, ആനന്ദ് ചെറുവള്ളി ,രാഹുൽ ജി കൃഷ്ണൻ സൊസൈറ്റി സെക്രട്ടറി ത്രേസ്യാമ്മ താഴത്തു വരക്കയിൽതുടങ്ങിയവർ പ്രസംഗിക്കും. 

ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം പൂർത്തിയായതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരിപ്പാറ വാർഡുകൾ സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ വാർഡുകളായി മാറിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് :- തോമസ് ചാഴികാടൻ എം.പിയും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെപുതുതായി നിർമ്മിച്ച ഓവർഹെഡ് ടാങ്ക് .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments