ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന സ്നേഹ സന്ദേശ യാത്രയ്ക്ക് പാലായിൽ തുടക്കം. കോട്ടയം ജില്ല തല ഉദ്ഘാടനം മുൻ വൈസ് ചാൻസലർ ആയ ഡോ. സിറിയക് തോമസ് അവർകളെ സന്ദർശിച്ചു ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ നിർവ്വഹിച്ചു. ക്രിസ്ത്മസ് ആശംസകൾ അർപ്പിച്ചു. പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് പി ഡി ഒപ്പമുണ്ടായിരുന്നു.
ക്രൈസ്തവ വിഭാഗവുമായിയുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൃഹ സന്ദർശന പരിപാടി നടപ്പാക്കുന്നത്. കഴിഞ്ഞവർഷം സമാന പരിപാടി നടത്തിയത് ബിജെപിക്ക് ഏറെ ഗുണം ചെയ്തതായി വിലയിരുത്തിയിരുന്നു. എന്നാൽ മണിപ്പൂർ കലാപം ക്രൈസ്തവ സഭയുമായുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കി. ഇത് പരിഹരിക്കുക എന്ന ലക്ഷ്യം കൂടി വെച്ചാണ് ക്രിസ്മസ് അനുബന്ധിച്ച് ഗൃഹ സന്ദർശനം നടത്തുന്നത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments