Latest News
Loading...

വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ്-മാര്‍ കല്ലറങ്ങാട്ട്




പാലാ: വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷവും ദൈവവചനവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ സാമപന ദിവസം വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സഭയുടെ ആത്മാവാണ് ആരാധനക്രമം. വിശുദ്ധ കുര്‍ബാനയില്‍ വൈദികന്‍ കരങ്ങള്‍ കഴുകി വിശുദ്ധീകരിക്കുമ്പോള്‍ ദൈവജനത്തെ കൂടിയാണ് വിശുദ്ധീകരിക്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയും നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതല്‍ പരിഭോഷിപ്പിക്കുന്നു. 

പണ്ഡിതരല്ലെങ്കിലും വിശുദ്ധ കുര്‍ബാനയുടെ മഹത്വം മനസിലാക്കിയിരുന്ന പഴയ തലമുറയുടെ പാരമ്പര്യം നാം കാത്തുസംരക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യണം. വിശുദ്ധ കുര്‍ബാന ഈശോയാണെന്ന് വിശ്വസിക്കണം.
വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ഥനകള്‍ നമുക്ക് ഇഷ്ടം പോലെ കൂട്ടാനോ, കുറയ്ക്കാനോ പാടില്ല. ഓരോ വാക്കും നഷ്ടപ്പെടുത്തി കളയാതെ ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണ്.
ചിതറിയവരെ നാം ഒന്നായി നിര്‍ത്തണം, അവിടെയാണ് സഭയായി മാറുന്നത്. യഥാര്‍ഥ പിറവി എന്നത് സുവിശേഷ വ്യാഖ്യാനമാണെന്നും ദൈവത്തേക്കുറിച്ചുള്ള അറിവാണ് പിറവിയെന്നും അദ്ദേഹം പറഞ്ഞു. തിരുവചനം ജീവിക്കണം, കുര്‍ബാന ധരിക്കണമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments