Latest News
Loading...

"പഴയ തലമുറയുടെ മൂല്യവത്തായ ജീവിതം കുട്ടികൾക്ക് മാതൃകയാകണം" ജില്ലാ കളക്‌ടർ വി. വിഘ്നേശ്വരി.





പഴയ തലമുറയുടെ മൂല്യങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ജിവിതശൈലി കുട്ടികൾ പിന്തുടരണമെന്ന് കോട്ടയം ജില്ലാ കളക്‌ടർ വി. വിഘ്നേശ്വരി പറഞ്ഞു. ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടന്ന ഗ്രാൻറ് പേരൻറ്സ് ഡേ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.  മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിക്കുന്ന ഇത്തരം പരിപാടികൾ അഭിനന്ദാർഹമാണന്നും അവർ ചൂണ്ടിക്കാട്ടി. 



കുട്ടികൾ മുതിർന്ന തലമുറയുടെ പാദപൂജ ചെയത് കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. കുട്ടികളും, അമ്മമാരും അദ്ധ്യാപികമാരും അവതരിപ്പിച്ച തിരുവാതിരകളിയും തിരുവാതിര പുഴുക്കു വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. ലളിതാംബിക ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ലതികാ ബിജു, രോഹിണി കെ.ജി. , പ്രമീളാ രാജേഷ്, അഖിലാ അരുൺ ദേവ് , ദൃശ്യാ എസ്, ഹൃദ്യാ എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments