Latest News
Loading...

ക്രിസ്തുമസ് ആഘോഷം 'കളർഫുൾ' ആക്കി അരുവിത്തുറ സെൻ്റ് മേരീസ്


വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷമാണ് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ നടത്തപ്പെട്ടത് .സ്കൂൾ വരാന്ത വർണ്ണ മനോഹരമായ നക്ഷത്രങ്ങളും കുട്ടികൾ തയാറാക്കിയ ക്രിസ്തുമസ് കാർഡുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സ്റ്റേജിൽ അണിനിരന്നപ്പോൾ കാണികൾക്ക് കൗതുകമായി. 



കുട്ടികൾ എല്ലാവരും ചുവന്ന ഉടുപ്പും തൊപ്പിയും ധരിച്ച് സ്കൂളിൽ എത്തിയത് ക്രിസ്തുമസ് ആഘോഷം കൂടുതൽ കളർഫുൾ ആക്കി.അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി .റവ.ഫാ.ജോസഫ് കദളിയിൽ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നല്കി. കുട്ടികളുടെ കരോൾ ഗാനങ്ങളും സന്ദേശങ്ങളും ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി. മത്സരങ്ങളിൽ വിജയികളായവർക്ക് റവ.ഫാ.ജോസഫ് കദളിയിലും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യുവും സമ്മാനങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും കേക്കു വിതരണവും നടന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments