Latest News
Loading...

കലാമാമാങ്കാത്തിന് പാലായില്‍ തിരിതെളിഞ്ഞു



34-മത് കോട്ടയം ജില്ല റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം. പാലാ സെന്റ് തോമസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി കലോല്‍സവം ഉദ്ഘാടനം ചെയ്തു. 23 വേദികളിലായി നടക്കുന്ന മല്‍സരങ്ങളില്‍ ആദ്യദിനം തന്നെ 120 മല്‍സരങ്ങള്‍ നടക്കും. 





പാലായ്ക്കും സെന്റ് തോമസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ തനിക്കും ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് ജോസ് കെ മാണി എംപി ഉ്ദഘാടന പ്രസംഗത്തതില്‍ പറഞ്ഞു. കേരളം പല കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. വിദ്യാഭ്യാസമെന്നത് ക്ലാസ് റൂമില്‍ മാത്രമല്ല. കലയിലും കായികത്തിലും അത് പൂര്‍ണമായും കഴിവുകള്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് പൂര്‍ണനുഷ്യനാകുന്നത്. അത് ഏറ്റവും വിജയകരമായി നടപ്പാക്കുന്നത് കേരളത്തിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഭൂരിഭാഗം പേരും കലയെ ഉപേക്ഷിക്കുന്നതാണ് കാണുന്നത്. എന്നാല്‍ ജീവിതകാലം മുഴുവന്‍ കലയെയും ഒപ്പം കൂട്ടാന്‍ കഴിയണം. കലയും കായികവുമാണ് ഏതൊരു സമൂഹത്തെയും ജനതെയും ഒന്നിപ്പിക്കാന്‍ കഴിയുന്നത്, അതിന് ജാതിയോ മതമോ ഭാഷയോ ഇല്ല. അത്‌കൊണ്ടാണ് എല്ലാ രാജ്യവും അത്തരം കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. കൊല്ലത്ത് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടാനാകട്ടെയെന്നും എം. പി ആശംസിച്ചു. 

കുട്ടികള്‍ കൃഷിചെയ്ത വിളയിച്ച ഉല്‍പന്നങ്ങള്‍ നല്കിയാണ്, കുട്ടികള്‍ ഉദ്ഘാടന സദസിലെത്തിയവരെ സ്വീകരിച്ചത്. കാര്‍ഷികരംഗത്ത് മികവ് തെളിയിക്കുന്ന കുട്ടികളെ അനുമോദിക്കുന്നതായി അധ്യക്ഷപ്രസംഗം നടത്തിയ മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. പാലായ്ക്ക് ലഭിച്ച ഭാഗ്യദിവസമായി ഈ ദിവസത്തെ കരുതുന്നുവെന്ന് എംഎല്‍എ പറഞ്ഞു. ഓരോ കലാമേളകള്‍ നടക്കുമ്പോഴും അതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പുതിയ കുട്ടികള്‍ മുന്നോട്ട് വരണം. കഴിഞ്ഞ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു കോട്ടയം. അത് ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് എങ്കിലും വരട്ടെയെന്നും എംഎല്‍എ ആശംസിച്ചു. 

ചടങ്ങില്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, പ്രിന്‍സ് വി.സി, ലിസി ജോസഫ്, സുബിന്‍ പോള്‍, ജയശങ്കര്‍ കെ.ബി 
വി.സി പ്രിന്‍സ്, അനില മത്താക്കുട്ടി, സുനിജ പി, ശ്രീകല കെ.ബി ,ജോളിമോള്‍ ഐസക് , റെജിമോന്‍ കെ, റജി സെബാസ്റ്റിയന്‍, സിബി പി.ജെ., ടോബിന്‍ കെ അലക്‌സ് , ജോബി വര്‍ഗീസ് , ജോസ്‌വിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments