Latest News
Loading...

ജനകീയ സമിതി രൂപീകരിച്ചു


പൂഞ്ഞാർ: നവകേരള ബഹുജന സദസ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് തല ജനകീയ സമിതി യോഗം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാ നിയോജക മണ്ഡലങ്ങളും ഔദ്യോഗികമായി പര്യടനം നടത്തുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് തല വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. 




പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, ഈരാറ്റുപേട്ട ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ അക്ഷയ് ഹരി, കെ.കെ കുഞ്ഞുമോൻ, മണ്ഡലതല കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, അഡ്വ സാജൻ കുന്നത്ത്, ഡപ്യൂട്ടി തഹസീൽദാർ സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, ബീനാ മധുമോൻ, പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments