വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കിടങ്ങൂർ കെഎസ്ഇബി ഓഫീസിനു മുന്നിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എൻ.മഹേഷ് കുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ KK റെജിമോൻ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമ പെൻഷൻ നൽകാൻ ഇന്ധന സെസ് പിരിച്ച സർക്കാർ നാല് മാസമായി പെൻഷൻ നൽകാതെ ജനങ്ങളെ പിച്ചചട്ടിയെടുപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. ആർ സുകുമാരൻ,രാജേഷ് മോനിപ്പള്ളിൽ,കെ. എസ് കണ്ണൻ, രാജേഷ് കെ.എൻ,രജീഷ് കുമാർ, മധു ആചാര്യ,പ്രശാന്ത് റ്റി.എൻ, സോജൻ, മഹേഷ് പുളിക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ജി സുരേഷ്,
പി.റ്റി സനിൽകുമാർ, ദീപാ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments