Latest News
Loading...

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.




 വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പിഴക് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ടോം ജോൺ (32) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ 2018 ൽ ബൈക്കിൽ എത്തി മേലുകാവിനു സമീപം പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുത്ത് മോഷണം ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. 

ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഇയാളെ പിടികൂടുന്നത്. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് വിശ്വനാഥ് , എസ്.ഐ ദേവനാഥന്‍, സി.പി.ഓ റുബാസ് കബീര്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments