Latest News
Loading...

ഭാരവാഹികളെ തിരഞ്ഞെടുത്തു



  സി എസ് ഐ ഈസ്റ്റ് കേരള മഹായയിടവകയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് റൂബി ജൂബിലി കാർഷികോത്സവo മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലിൽ വച്ച് നടത്തുവാൻ മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. ജോണി ജോസഫ്,(കത്തീഡ്രൽ വികാരി) ശ്രീ സുനീഷ് പി എസ്,  ശ്രീ സുനിൽ ഐസക്, എന്നിവരെ ജനറൽ കൺവീനർമാരായും തിരഞ്ഞെടുത്തു.   നവംബർ മാസം 26, 27 തീയതികളിൽ  മേലുകാവ് കത്തീഡ്രൽ ഗ്രൗണ്ടിൽ ആണ് കാർഷികോത്സവം നടക്കുന്നത് .ബിഷപ്പ്  വി .എസ് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന കാർഷികോത്സവ യോഗത്തിൽ വെച്ചാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. റെവ. ടി.ജെ. ബിജോയ്, (വൈദിക സെക്രട്ടറി) പി സി മാത്തുക്കുട്ടി (ട്രഷറർ) എന്നിവർ പ്രസംഗിച്ചു . മലയോര ഗ്രാമങ്ങളിൽ അനേകം കൃഷിക്കാർക്ക് കൈത്താങ്ങലും, പ്രോത്സാഹനവും കൊടുക്കേണ്ടത് അനിവാര്യമാണ്.  


വിഷാംശം ഇല്ലാത്ത പച്ചക്കറി ഉല്പാദനത്തിനും ജൈവ കൃഷിക്കും പ്രാധാന്യം നല്കുന്ന കൃഷി സംസ്കാരം വളർത്തന്നതിനും കൃഷിയിടത്തിലും, പാടത്തും തൊടിയിലും, കഷ്ടപ്പെടുന്ന കർഷകരെ ചേർത്ത നിർത്തുന്നതിനും വേണ്ടിയാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. അതോടൊപ്പം യുവകർഷകർ എന്തുകൊണ്ട് കൃഷി ഇടങ്ങളിലേക്ക് വരുന്നില്ലഎന്നും നമ്മളുടെ ഓരോരുത്തരുടെയും പ്രോത്സാഹനത്തിൻ്റെ കുറവാണെന്നും ബിഷപ്പ് ഫ്രാൻസിസ് പ്രസ്താവിച്ചു. വർഗീസ് ജോർജ് പി. , ജേക്കബ് മാമ്മൻ , സാം ജോർജ് , ചാക്കോച്ചൻ ദാനിയേൽ, റവ. റോയി പി.തോമസ്, പി.ഐ. തോമസ്, റ്റി.ജെ.ജോൺസൺ, ജഗുസാം, റോബിൻ ഐസക് തുടങ്ങിയവർ നേതൃത്വം നല്കുന്ന വിവിധ കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments