ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എംജി സർവകലാശാല എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻഎസ്എസ് വോളന്റിയേഴ്സ് നിർമിച്ചു നൽകുന്ന രണ്ട് സ്നേഹവീടുകളുടെ ശിലാസ്ഥാപനം നടത്തി.
ബി.വി.എം ഹോളി ക്രോസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കു ഴിയും ഗുണഭോക്താക്കളായ കുടുംബങ്ങളും ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് ,എൻ എസ് എസ് വോളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകി.ബിവിഎം ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റ നേതൃത്വത്തിൽ മൂന്ന് സ്നേഹവീടുകളുടെ പണിയാണ് പുരോഗമിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments