Latest News
Loading...

'പച്ചക്കറിയില്ലാ സാമ്പാർ വിതരണ സമരം'



- ഭക്ഷ്യ സാമഗ്രികളുടെകടുത്ത വിലവർദ്ധനവ് പിടിച്ചു നിർത്താതെയും പൊതുവിതരണ സ്റ്റോറുകളിൽ സാധനങ്ങൾ കാലിയാവുന്ന സ്ഥിതി പരിഹരിക്കാതെയും സംസ്ഥാന സർക്കാർ ജനങ്ങളെ പട്ടിണിക്കിടുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ അഭിപ്രായപ്പെട്ടു. 




യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയവിലവർദ്ധനക്കെതിരെയുള്ള പച്ചക്കറിയില്ലാ സാമ്പാർ വിതരണ സമരം ഈരാറ്റുപേട്ടയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ പ്രസിഡന്റ് യഹിയ സലിം അദ്ധ്യക്ഷത വഹിച്ചു. 


ജനസെക്രട്ടറി അൽഫാജ് ഖാൻ ആമുഖ പ്രഭാഷണം നടത്തി. നേതാക്കളായ റാസി പുഴക്കര, ലത്തിഫ് കെ.എച്ച്, മുനിർ ഹുദാ, സാലിം ആയപ്പുര,, അൻവർ മുരിക്കോലി., നവാസ് മുളന്താനം, നസീർ നാകുന്നം, അബ്ദുല്ല മുഹ്സിൻ , നാസി കോന്നച്ചാടം,, ആശിഖ് അസീസ്, ഹസീബ് തലപ്പള്ളി, റമീസ് മുളന്താനം നേതൃത്വം നൽകി.



   




Post a Comment

0 Comments