ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ശ്രീകല ദേശീയ പതാക ഉയർത്തി.ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, സെക്ര ട്ടറി അനസ് കടുക്കാപറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, അജീബു മുത്താരംകുന്ന് എന്നിവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിന റാലി മുഹിയുദ്ദീൻ പള്ളി സെക്രട്ടറി പി.എസ്.മുഹമ്മദ് ഷെഫീഖ് ഫ്ളാഗ് ഓഫ് ചെയ്തു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
.
0 Comments