ചിങ്ങം ഒന്നിന് പാതാമ്പുഴ ടൗണിൽ വിത്തുകുട്ട സംഘടിപ്പിച്ചും സ്കൂൾ കൃഷിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തിയും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ദിനം അർത്ഥപൂർണ്ണമാക്കി.
ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന്റെ ഭാഗമായി സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പാണ് വിത്തും വിളവും എന്ന പ്രവർത്തനം ആവിഷ്കരിച്ചത്. രാവിലെ പൂഞ്ഞാർ ഭൂമികയുടെ സഹകരണത്തോടെ നൂറ്റിയെട്ടാമത് വിത്തുകുട്ട സംഘടിപ്പിച്ചു.
വിദ്യാർത്ഥികളും കർഷകരും കൊണ്ടുവന്ന് വിത്തുകുട്ടയിൽ നിക്ഷേപിച്ച ഔഷധ, പച്ചക്കറി, പഴവർഗ്ഗ, കിഴങ്ങ് വർഗ്ഗ, വൃക്ഷവിളകളുടെ തൈകളും കിഴങ്ങുകളും , വിത്തുകളും മറ്റ് നടീൽ വസ്തുക്കളും ആവശ്യാനുസരണം പങ്കിട്ടു. തുടർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് തക്കാളി, വെണ്ട, വഴുതിന എന്നിവയുടെ വിളവെടുപ്പും ആഘോഷമായി നടത്തി.
0 Comments