Latest News
Loading...

രക്ഷാബന്ധൻ സാഹോദര്യവും കുടുംബഭാവവും നിലനിൽക്കുന്ന സമാജ ഉത്സവം. -അഡ്വ.സി.കെ.സജിനാരായണൻ



പാലാ:സാഹോദര്യവും കുടുംബഭാവവും നിലനിൽക്കുന്ന സമാജ ഉത്സവമാണ് രക്ഷാബന്ധൻ എന്ന് ആർഎസ്എസ് പ്രാന്തീയ കാര്യകാരിയംഗവും ബിഎംഎസ് അഖിലേന്ത്യാ മുൻ പ്രസിഡന്റുമായ അഡ്വ.സി.കെ. സജി നാരായണൻ.  ആർഎസ്എസ് പാലാ നഗർ ശാഖയുടെ രക്ഷാബന്ധൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്നു അദ്ദേഹം.



.സാഹോദര്യത്തിലൂടെ സമൃദ്ധി, സമത്വം എന്നീ ആശയങ്ങൾ പങ്കുവയ്ക്കുന്നതാണ് രക്ഷാബന്ധൻ. കുടുംബം എന്ന ആശയം വളരെ ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് ഭാരതം.'വസുധൈവ കുടുംബകം' എന്നാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്.  കാശ്മീർ ഇന്ന് സമാധാനത്തിന്റെ പാതയിലാണ്.സംഘർഷം ഇല്ലാതായിരിക്കുന്നു. അവർ ദേശീയ മുഖ്യധാരയിലേയ്ക്ക് വന്നിരിക്കുന്നു.




വിഘടിച്ചു നിൽക്കാനല്ല രാജ്യത്തെ ശക്തിപ്പെടുത്തുന്നതാകണം മതങ്ങളുടെ കാഴ്ചപ്പാടുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ആർ.പി.എഫ്. മുൻ ഡി.ഐ.ജിയും നീന്തൽ പരിശീലകനുമായ ടി.ജെ. ജേക്കബ്ബ് അദ്ധ്യക്ഷനായി. ആർഎസ്എസിന്റെ സേവന സന്നദ്ധതയാണ് തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 44 വർഷം മുമ്പ് മോർവി അണക്കെട്ട് പൊട്ടിയുണ്ടായ ദുരന്തത്തിലും   കേരളത്തിൽ ഉണ്ടായ പ്രളയ സമയത്തും കോവിഡ് കാലഘട്ടത്തിലും സമാനതകളില്ലാത്ത  സേവന പ്രവർത്തനങ്ങളാണ് ആർഎസ്എസ് നടത്തിയതെന്നന്ന് ടി.ജെ.ജേക്കബ്ബ് അഭിപ്രായപ്പെട്ടു.


   




Post a Comment

0 Comments